May 2024
ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്കൂൾ
Posted on: August 20, 2014
മുത്തൂറ്റ് ഗ്രൂപ്പ് ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്കൂൾ ആരംഭിക്കുന്നു. 2015 അധ്യായന വർഷത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തുറ്റിന്റെ മകനും മുത്തൂറ്റ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന പോൾ എം ജോർജിന്റെ സ്മരണാർത്ഥം സെന്റ് ജോർജ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ സ്ഥാപിക്കുന്നത്.
ദക്ഷിണ ഡൽഹിയിലെ അളകനന്ദയിൽ 2.1 ഏക്കർ കാമ്പസിലാണ് പോൾ ജോർജ് ഗ്ലോബൽ സ്കൂൾ. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച കനേഡിയൻ ആർക്കിടെക്ചർ സ്ഥാപനം ആർക്കോപ്പ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്കൂളിന്റെ രൂപകല്പന. അന്തർദേശീയ നിലവാരത്തിലുള്ള പഠന, പാഠ്യേതര സൗകര്യങ്ങളാണ് സ്കൂളിൽ സജ്ജമാക്കുന്നത്.
തുടക്കത്തിൽ നഴ്സറിമുതൽ രണ്ടാം ക്ലാസ് വരെ ആരംഭിക്കും. സിബിഎസ്ഇ സിലബസ് ആകും പിന്തുടരുക. ക്രമേണ ഇന്റർനാഷണൽ ബക്കലോറിയറ്റ് കരിക്കുലം തുടങ്ങാനും പദ്ധതിയുണ്ട്.
TAGS: Muthoot Group | Paul George Global School |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഫാമിലി ബിസിനസ് അവാര്‍ഡ് മുത്തൂറ്റ് ഗ്രൂപ്പിന്
സുന്‍ഹേരി സോച് സീസണ്-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ ചെല്ലാനത്ത് നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ കൈമാറി
സമ്പൂര്‍ണ ഓട്ടോമാറ്റിക് വീല്‍ ചെയര്‍ പദ്ധതിയുമായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്
ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്