ലുലു സമ്മർ ക്യാമ്പ് : രജിസ്‌ട്രേഷൻ തുടങ്ങി

Posted on: March 29, 2016

Lulu-Mall-logo-big

കൊച്ചി: ലുലു സമ്മർ ക്യാമ്പ് ഏപ്രിൽ നാലിന് ആരംഭിക്കും. പ്രകൃതിസംരക്ഷണത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്തു പ്രത്യേകമായി തയാറാക്കിയ ജംഗിൾ തീം ക്യാമ്പ് സോണാണ് ഈ വർഷത്തെ മുഖ്യ ആകർഷണം. 35 കുട്ടികൾ വീതമുള്ള ആറു ബാച്ചുകളായി സംഘടിപ്പിക്കുന്ന പഞ്ചദിന ക്യാമ്പിലൂടെ മാലിന്യനിർമാർജനം വഴി നമ്മുടെ പ്രകൃതിയെ പരിരക്ഷിക്കാനുള്ള പ്രധാന ആശയമായ റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ (ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, മൂല്യവർധിത ഉപയോഗം) എന്നതു മനസിലാക്കാനും പ്രവൃത്തിയിലൂടെ പഠിക്കാനും കുട്ടികൾക്കു കഴിയും.

വേസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചുളള ക്രാഫ്റ്റ്, മലിനീകരണത്തെക്കുറിച്ചുള്ള ബോധവത്കരണം, മരം വളർത്തി വലുതാക്കൽ തുടങ്ങിയ ഒട്ടനവധി രീതികളിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കുട്ടികളുടെ പങ്ക് നേരിട്ട് അനുഭവിച്ചറിയാനുള്ള അപൂർവ അവസരമാണു സമ്മർ ക്യാമ്പ് ഒരുക്കുന്നത്. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്യാമ്പ്. ഓരോ കുട്ടിക്കും 1,500 രൂപയാണ് അഡ്മിഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2727776, 7559990025.