ടാറ്റാ കോഫി ഗ്രാന്റ് കേരള വിപണിയിൽ

Posted on: March 15, 2016

Tata-Coffee-Grand-Big

കൊച്ചി : ടാറ്റാ ഗ്ലോബൽ ബീവറേജസ് ഇതാദ്യമായി ഇന്ത്യൻ ബ്രാൻഡഡ് ഇൻസ്റ്റന്റ് കോഫി വിപണിയിലേക്ക്. കമ്പനിയുടെ ആദ്യ ഉത്പന്നം ടാറ്റാ കോഫി ഗ്രാന്റ് കേരള വിപണിയിലെത്തി. ടാറ്റാ കോഫി ഗ്രാന്റ് 50 ഗ്രം ജാർ 110.00 രൂപ. 50 ഗ്രം പൗച്ച്- 95.00 രൂപ, 5.5 ഗ്രം പൗച്ച്- 10.00 രൂപ എന്നിങ്ങനെയാണ് പ്രാരംഭ വില.

ദക്ഷിണേന്ത്യയുടെ ടാറ്റാ കോഫി പ്ലാന്റേഷനുകളിൽ നിന്ന് ശേഖരിക്കുന്ന കോഫി ഉപയോഗിച്ച് തയാറാക്കുന്ന ഗ്രാന്റ് തികച്ചും പുതുമയാർന്ന, ആസ്വാദ്യമായ സുഗന്ധമുള്ള കോഫിയാണ് ഉപയോക്താകൾക്ക് നൽകുന്നത്.
ടാറ്റാ കോഫി തോട്ടങ്ങളിൽ നിന്നുള്ള അറബിക്ക, റോബസ്റ്റ ഇനങ്ങൾ ഏറെ പ്രശസ്തമാണ്. നിറത്തിലും, ഗുണത്തിലും, മണത്തിലും ഏറ്റവും മികച്ച കോഫി എക്‌സ്പീരിയൻസ് ആണ് ടാറ്റാ വാഗ്ദാനം ചെയ്യുന്നത് – ടാറ്റാ ഗ്ലോബൽ ബീവറേജസ് ഇന്ത്യ റീജണൽ പ്രസിഡന്റ് സുശാന്ത് ഡാഷ് പറഞ്ഞു.