ലുലു മാളിൽ ഐസ് ഹോക്കി പരിശീലനം തുടങ്ങി

Posted on: February 1, 2016
ലുലുമാളിലെ ഐസ് സ്‌കേറ്റിംഗ് റിംഗിൽ തുടങ്ങിയ ഐസ് ഹോക്കി പരിശീലനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ ഉഘാടനം ചെയ്യുന്നു. പരിശീലകരായ ഇന്ത്യൻ ഐസ് ഹോക്കി ടീമിന്റെ ഹെഡ് കോച്ച് ആദം ഷെർലിപ്പ്, സഹപ്രവർത്തകൻ അലക്‌സ് ഹാർനേ തുടങ്ങിയവർ സമീപം.

കൊച്ചി : ഇന്ത്യൻ ദേശീയ ഐസ് ഹോക്കി ടീമിന്റെ ഹെഡ് കോച്ച് ആദം ക്രെയ്ഗ് ഷെർലിപിന്റ നേതൃത്വത്തിൽ ലുലു മാളിലെ സ്പാർകീസിൽ ഐസ് ഹോക്കി പരിശീലന ക്യാമ്പ് തുടങ്ങി.

സ്പാർകിസിലെ ഐസ് റിംഗിൽ 4 മുതൽ 16 വരെ പ്രായമുള്ളവർക്കാണ് പരിശീലനം. രാവിലെ 9 മുതൽ 11 വരെയും വൈകീട്ട് 7 മുതൽ 8 വരെയുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക. എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംസ്ഥാന ഐസ് സ്‌കേറ്റിംഗ് അസോസിയേഷനുമായി സഹകരിച്ചാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലകരായ ആദം ഷെർലിപിനും അലക്‌സ് ഹാർനേയ്ക്കും ചടങ്ങിൽ സ്വീകരണം നൽകി. ലുലു ഗ്രൂപ്പ് കൊമേർഷ്യൽ മാനേജർ സാദിക് കാസിം, മാൾ അസിസ്റ്റന്റ് മാനേജർ കെ. കെ. ഷരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു സ്പാർകീസ് മാനേജർ എം. അംബികാപതി, സംസ്ഥാന ഐസ് സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി എ. നാസർ, വൈസ് പ്രസിഡന്റ് അബ്ദുൾ കലാം എന്നിവർ പ്രസംഗിച്ചു.

ആദ്യ ബാച്ചിന്റെ പരിശീലനം ഇന്ന് സമാപിക്കും. അടുത്ത ബാച്ചിലേക്കുള്ള പരിശീലനത്തിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: മാനേജർ: 8943348405, ഇ-മെയിൽ: [email protected]

TAGS: Ice Hockey | Lulu Mall |