ഇന്ത്യൻ ഐസ് ഹോക്കി ടീമിന്റെ ഹെഡ് കോച്ച് ആദം ഷെർലിപ് ലുലു മാളിൽ

Posted on: January 31, 2016

Lulu-Ice-Hockey-Big-a

കൊച്ചി : ഇന്ത്യൻ ദേശീയ ഐസ് ഹോക്കി ടീമിന്റെ ആദ്യത്തെ ഹെഡ് കോച്ച് ആദം ക്രെയ്ഗ് ഷെർലിപിനെ ലുലു സ്പാർകിസിൽ. ഐസ് ഹോക്കിയിൽ താത്പര്യമുള്ള കൗമാരക്കാർക്ക് കോച്ചിംഗ് ക്ലാസുകൾ നൽകിക്കൊണ്ട് ആദം ഷെർലിപ് ഫെബ്രുവരി 2 വരെ കൊച്ചിയിലുണ്ടാകും.

ലുലു സ്പാർകിസിലെ ഐസ് റിങ്കിലായിരിക്കും പരിശീലനം. 4 മുതൽ 16 വരെ പ്രായമുള്ളവരെയാണ് പരിശീലനത്തിനായി പ്രതീക്ഷിക്കുന്നത്. രാവിലെ 9 മുതൽ 11 വരെയും വൈകുന്നേരം 7 മുതൽ 8 വരെയുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക. എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

TAGS: Ice Hockey | Lulu Mall |