ഡ്രൈവ് യുവർ ഡ്രീം ജോബി വടുതല വിജയി

Posted on: January 11, 2016

Eastern---Lulu-Drive-your-d

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റസും ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ഡ്രൈവ് യുവർ ഡ്രീം കോൺടെസ്റ്റിൽ ജോബി വടുതല വിജയിയായി. സമ്മാനമായ ഹ്യുണ്ടായ് ഐ ട്വന്റി കാറിന്റെ താക്കോൽ ലുലുമാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനുപ് ജേക്കബ് സമ്മാനിച്ചു.

ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൊക്യുർമെന്റ് ഹെഡ് കൃഷ്ണകുമാർ മേനോൻ, ജനറൽ മാനേജർ (സെയിൽസ്) പി.വി. കൃതിക, ലോജിസ്റ്റിക്‌സ് ഹെഡ് വിനോദ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.