ലുലു ഫാഷൻ സ്റ്റോറിൽ എൻഡ് ഓഫ് സീസൺ സെയിൽ

Posted on: January 7, 2016

LuLu-Fashion-End-of-Season-

കൊച്ചി : ലുലു ഫാഷൻ സ്റ്റോറിൽ ഉപഭോക്താക്കൾക്കുള്ള ന്യൂ ഈയർ സമ്മാനമായി എൻഡ് ഓഫ് സീസൺ സെയിൽ തുടങ്ങി. ഉപഭോക്താക്കൾ വാങ്ങുവാൻ കൊതിക്കുന്ന ലുലു ഫാഷൻ സ്റ്റോറിലെ വൈവിധ്യമാർന്ന മുന്നൂറിൽപ്പരം ബ്രാൻഡുകളുടെ തുണിത്തരങ്ങൾ 50 % വരെ വിലക്കുറവിലാണ് ഒരുക്കിയിരിക്കുന്നത്.

മെൻസ്‌വെയർ, വിമൻസ്‌വെയർ, കിഡ്‌സ്‌വെയർ, ലഗേജ് ബാഗുകൾ, ഹാൻഡ് ബാഗുകൾ, മറ്റ് ആക്്‌സസറികൾ എന്നിവയ്‌ക്കെല്ലാം ഓഫർ ബാധകമാണ്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ എൻഡ് ഓഫ് സീസൺ സെയിലിലൂടെ ലുലു ഫാഷൻ സ്റ്റോർ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

ലോകോത്തര ഫാഷൻ ക്ലോത്തിങ്ങ് ബ്രാൻഡായ ലീവൈസിന്റെ തെരഞ്ഞെടുത്ത ഉത്പന്നങ്ങൾ 50 % കിഴിവിൽ ഈ സെയിലിന്റെ ഭാഗമായി ലഭ്യമാണ്. ലീ കൂപ്പർ, ക്ലാസിക് പോളോ, അർബൻ ടച്ച്, ഇൻഡിഗോ നേഷൻ, സ്‌കള്ളേഴ്‌സ്, ജോൺ മില്ലർ തുടങ്ങി ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ അനവധി ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 30% ഓഫ് ആയി വിൽക്കപ്പെടുന്നുണ്ട്. കൂടാതെ, ഇതേ ശ്രേണിയിലുള്ള ഐ സോഡ്, ഫഌയിംഗ് മെഷീൻ, യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റൻ എന്നിവയുടെ പ്രോഡക്ടുകൾ 25% ഡിസ്‌കൗണ്ടിൽ വാങ്ങാം.

വാങ്ങുന്ന ഉത്പന്നങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡിസ്‌കൗണ്ട് ശതമാനം വർദ്ധിക്കുന്ന സ്‌കീമുമായും പല ബ്രാൻഡുകളും രംഗത്തുണ്ട്. ലീയുടെ തെരഞ്ഞെടുത്ത പ്രോഡക്ടുകൾ ഒന്നെടുത്താൽ 25 %, രണ്ടിന് 3 0%, മൂന്നിന് 35 %, നാലിന് 40 % എന്നീ അനുപാതത്തിൽ വിൽപ്പനയ്ക്കുണ്ട്. വിൽസ് ലൈഫ് സ്റ്റൈൽ, ഐഡന്റിറ്റി, ഓക്‌സംബർഗ് എന്നീ ബ്രാൻഡുകൾ ഒന്നിന് 30 %വും മൂന്നിന് 40 %വും വരെ ഡിസ്‌കൗണ്ട് നൽകുന്നു.

പ്രോലൈനിന്റെ ജാക്കറ്റ് ഒഴികെയുള്ള പ്രോഡക്ടുകൾ എല്ലാം തന്നെ ഒന്നിന് 20 %, രണ്ടിന് 30 %, മൂന്നിന് 40 % എന്നീ അനുപാതത്തിൽ ലഭിക്കുന്നു. ഇന്ത്യൻ ടെറൈൻ ഒന്നെടുത്താൽ 20 %വും രണ്ടെടുത്താൽ 30 %വും ലഭിക്കുന്നു. ഇവയോടാപ്പം ആരോയും ആരോ സ്‌പോർട്ടും ആരോ ന്യൂയോർക്കും യൂ.എസ് പോളോയും വ്യത്യസ്തമായ നിരക്കുകളുമായി രംഗത്തുണ്ട്. വെൻഫീൽഡ് ആകട്ടെ, രണ്ട് പ്രോഡക്ടുകൾ എടുത്താൽ ഒന്ന് സൗജന്യമായി നൽകും.