ക്രിസ്മസ് സ്റ്റോറുമായി ആമസോൺ

Posted on: December 13, 2015

Amazon-big

കൊച്ചി : ക്രിസ്മസിന് ആകർഷകമായ സമ്മാനങ്ങൾ നൽകാൻ അവസരമൊരുക്കി ആമസോൺ. അലങ്കാര വസ്തുക്കൾ ഉൾപ്പടെ എല്ലാ സമ്മാനങ്ങൾക്കും ആകർഷകങ്ങളായ ഡീലുകളും ഡിസ്‌കൗണ്ടുകളും ആമസോണിന്റെ ക്രിസ്മസ് സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട.

സാന്റയ്ക്ക് കത്തെഴുതുന്നതിലൂടെ കുട്ടികൾക്ക് സാന്റയുടെ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരവും ആമസോൺ ഈ ക്രിസ്മസ് കാലത്ത് ഒരുക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ തെരഞ്ഞെടുത്ത് സാന്റ വഴി തങ്ങളുടെ കുട്ടികൾക്ക് സമ്മാനിക്കാനുള്ള സൗകര്യവും ആമസോൺ നൽകുന്നു.

അലങ്കരിച്ച കേക്കുകൾ, മാഷ്‌മെല്ലോസ്, ചോക്‌ലേറ്റുകൾ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ വ്യത്യസ്തവും വിപുലവുമായ സമ്മാന ശേഖരമാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

TAGS: Amazon India |