ലുലു ബ്യൂട്ടി ഫെസ്റ്റ് സമാപിച്ചു

Posted on: December 7, 2015
Lulu-Beauty-Fest-2015-Lucky

ലുലു ബ്യൂട്ടി ഫെസ്റ്റ് ഷോപ്പ് ആൻഡ് വിൻ നറുക്കെടുപ്പ് സിനിമാതാരം നിക്കി ഗൽറാണി നിർവഹിക്കുന്നു. ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലുമാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജർ ഷരീഫ് സെയ്ദു എന്നിവർ സമീപം.

കൊച്ചി : സൗന്ദര്യത്തിന്റെയും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെയും ഉത്സവമൊരുക്കി പ്രത്യേക ഓഫറുകളുമായി ഇടപ്പള്ളി ലുലുമാളിൽ തുടങ്ങിയ ലുലു ബ്യൂട്ടി ഫെസ്റ്റ് സമാപിച്ചു.

പ്രമുഖ ബ്യൂട്ടി ബ്രാൻഡായ യാഡ്‌ലി ലണ്ടൻ മുഖ്യ പ്രായോജകരായ പ്രഥമ ലുലു ബ്യൂട്ടി ഫെസ്റ്റ് ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻസ്റ്റോർ, ലുലുമാൾ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലുലു ബ്യൂട്ടി ഫെസ്റ്റിൽ യാഡ്‌ലി ലണ്ടൻ, ക്ലാരിൻസ്, പാകോ റബാനേ, ഷെഷിഡോ, ഹ്യൂഗോ ബോസ്, മോണ്ട് ബ്ലാങ്ക്, നിവിയ, പോണ്ട്‌സ്, ഫെയർ ആൻഡ് ലവ്‌ലി, വാസ്‌ലിൻ, ലേക്‌മേ, ലോറൽ, ഒലേ, ഹെഡ് ആൻഡ് ഷോൾഡേഴ്‌സ്, ചാമ്പർ, എൻഗേജ്, അരോമ തായ്, ടോണി ആൻഡ് ഗയ്, ഹെൽത്ത് ആൻഡ് ഗ്ലോ, ലോട്ടസ്, കായ, അജ്മൽ പെർഫ്യൂംസ്, ഫിലിപ്‌സ്, പാനസോണിക്, മിസ്റ്റർ പ്ലസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.

ലുലു ബ്യുട്ടി ഫെസ്റ്റിൽ നിന്ന് ദിവസേന 250 രൂപയിൽ കുടുതൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്നുള്ള ഷോപ്പ് ആൻഡ് വിൻ നറുക്കെടുപ്പ് സിനിമാതാരം നിക്കി ഗൽറാണി നിർവഹിച്ചു. ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജർ ഷരീഫ് സെയ്ദു, ലുലുമാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ എന്നിവർ സംബന്ധിച്ചു.