പ്രീമിയം വാച്ചുകളുടെ ശേഖരവുമായി ആമസോൺ ഇന്ത്യ

Posted on: December 3, 2015

Amazon-watch-store-small

കൊച്ചി : ലോകോത്തര വാച്ച് ബ്രാൻഡുകളുടെ വൻ ശേഖരവുമായി ആമസോൺ ഡോട്ട് ഇൻ പ്രീമിയം വാച്ച് സ്റ്റോർ അവതരിപ്പിക്കുന്നു. മുപ്പതിലധികം പ്രീമിയം വാച്ച് ബ്രാൻഡുകളുടെ അയ്യായിരത്തിലധികം വരുന്ന ഉത്പന്നങ്ങളാണ് പ്രീമിയം വാച്ച് സ്റ്റേറിൽ ആമസോൺ ഇന്ത്യ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ബാറ്ററി ലെസ്, ആക്ടിവിറ്റി ട്രാക്കർ, വേൾഡ് ടൈം സോൺ, സ്‌കെൽട്ടൺ ഡയൽ എന്നിങ്ങനെ നിരവധി വ്യത്യസ്തങ്ങളായ സവിശേഷതകളോടു കൂടിയ വാച്ചുകൾ പ്രീമിയം സ്റ്റോറിൽ ലഭിക്കും. ബുലോവ, ഇൻവിക്റ്റ, കാരവെലെ ന്യൂയോർക്ക് എന്നീ ഇന്റർനാഷണൽ ബ്രാൻഡുകൾക്ക് പുറമെ ടൈമെക്‌സ് വീക്കെൻഡർ, പോൾക്ക ഡോട്ട്‌സ് ആന്റ് കോർഡുറ, ടൈമെക്‌സ് അയൺമാൻ മൂവ്എക്‌സ്20, അയൺമാൻ റൺഎക്‌സ്20, കാസിയോ ഔട്ട്‌ഡോർ സെൻസർ, കാസിയോ യൂത്ത്, മാക്‌സിമ ഈഗോ തുടങ്ങിയ ആമസോൺ എക്‌സ്‌ക്ലൂസീവ് വാച്ചുകളും പ്രീമിയം വാച്ച് സ്റ്റോറിൽ ലഭ്യമാണ്.

ഇതിന് പുറമേ കെന്നത് കോൽ, സീക്കോ, ഡാനിയൽ ക്ലെയ്ൻ, ഡീസൽ തുടങ്ങിയ മുന്തിയ പ്രീമിയം വാച്ചു ബ്രാൻഡകളും ആമസോണിന്റെ പ്രീമിയം വാച്ച് സ്റ്റേറിൽ ലഭ്യമാണ്.