ഈസ്‌റ്റേൺ ചിത്രരചനാ മത്സരം 14 ന്

Posted on: November 11, 2015

Eastern-big-Logo

കൊച്ചി : സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നതാണ് വിഷയം. നവംബർ 14ന് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി രാമവർമ ക്ലബ്ബിൽ ഉച്ചകഴിഞ്ഞ് 2.30 ന് മത്സരം തുടങ്ങും.

മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ എറണാകുളം ജില്ലയിലെ നൂറിൽപരം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മത്സരസ്ഥലത്തും പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 94959 31277, 99612 04040 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.