മെട്രോ തൊഴിലാളികൾക്ക് ദീപാവലി മധുരവുമായി ലുലുമാൾ

Posted on: November 10, 2015

Lulu-Mall-Diwali-2015-Big

കൊച്ചി : മെട്രോ തൊഴിലാളികൾക്ക് ദീപാവലി മധുരവുമായി ലുലുമാളും എറണാകുളം പ്രസ്‌ക്ലബും. കളമശ്ശേരിയിലേയും ഇടപ്പള്ളിയിലേയും ലേബർ ക്യാമ്പുകളിലെത്തിയാണ് മധുരവും ഒപ്പം ആഘോഷം വർണ്ണാഭമാക്കാൻ പടക്കവും പൂത്തിരികളും വിതരണം ചെയ്തത്.

ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തൊഴിലാളികൾക്ക് മധുരം നൽകിയാണ് ഇടപ്പള്ളി ലേബർക്യാമ്പിൽ നടന്ന ആഘോഷം ഉദ്ഘാടനം ചെയ്തത്. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. കളമശേരി ലേബർക്യാമ്പിൽ നടന്ന മധുരവിതരണം പ്രസ് ക്ലബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലുമാൾ അസി. മാനേജർ കെ.കെ. ഷരീഫ്, സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.