ലുലു ഓണച്ചമയം : സമ്മാനമായ അഞ്ച് കാറുകൾ വിതരണം ചെയ്തു

Posted on: October 29, 2015

Lulu-Mall-Onachamayam-Big

കൊച്ചി : ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഓണത്തോടനുബന്ധിച്ച് നടന്ന ലുലു ഓണച്ചമയം നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനങ്ങളായ അഞ്ച് ഡാറ്റ്‌സൺ കാറുകളുടെ വിതരണം സിനിമാതാരം നൈല ഉഷ നിർവഹിച്ചു. ജീസ് മോൻ (എറണാകുളം), രാജേഷ് കെ.സി. (തൃശൂർ), ജോണി മാനുവൽ, ജയകൃഷ്ണൻ മേനോൻ, അനിൽ കലാം (മൂവരും എറണാകുളം) എന്നിവർക്കാണ് കാറുകൾ ലഭിച്ചത്.

ലുലു റീട്ടയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ. കെ. ഷെരീഫ്, ലുലു റീട്ടെയ്ൽ ഡെപ്യൂട്ടി ജനറൽ മാനേജർ മദൻ കുമാർ എന്നിവർ സംബന്ധിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻസ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ 2000 രൂപക്കു മേൽ പർച്ചേസ് ചെയ്തവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ സമ്മാനർഹരെ തെരഞ്ഞെടുത്തത്.