യുവ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ശില്പശാല

Posted on: October 11, 2015
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ശില്പശാല ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ശില്പശാല ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ യുവ ചാർട്ടേഡ് അക്കൗണ്ടന്റസ് ശാക്തീകരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ശാഖ മാരിയറ്റ് ഹോട്ടലിൽ യുവ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ഉന്നതനിലവാരം ലോകമാകെ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടം എന്ന ധർമ്മത്തിന്റെ ആചാര്യൻമാരാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർ. ഈ രംഗത്ത് കൂടുതൽ അച്ചടക്കവും ആർജ്ജവവും പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ കോർപറേറ്റ് ട്രെയ്‌നർ പി.എസ്. വാസുദേവൻ (ചെന്നൈ), ഗുരുരാജ് ആചാര്യ (ചെന്നൈ), കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി യംഗ് ഇന്ത്യൻ ചെയർമാനും ഐസിഎഐ എറണാകുളം ശാഖ മുൻ ചെയർമാനുമായ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ വി. എക്‌സ്. ജോസ്, മുത്തൂറ്റ് ഫിനാൻസ് സിഎഫ്ഒ ഉമ്മൻ കെ. മാമ്മൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐസിഎഐ എറണാകുളം ശാഖ ചെയർമാൻ ആർ. ബാലഗോപാൽ സ്വാഗതവും സെക്രട്ടറി ലൂക്കോസ് ജോസഫ് നന്ദിയും പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം യുവ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ശില്പശാലയിൽ പങ്കെടുത്തു.