ലുലുമാളിൽ കേക്ക് മിക്‌സിംഗ് കാർണിവൽ നടത്തി

Posted on: September 19, 2015
ഇടപ്പള്ളി ലുലുമാളിൽ നടന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ കേക്ക് മിക്‌സിംഗ് കാർണിവൽ സംഗീത സംവിധായകൻ ഗോപി സുന്ദർ ഉദ്ഘാടനം ചെയ്യുന്നു.

ഇടപ്പള്ളി ലുലുമാളിൽ നടന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ കേക്ക് മിക്‌സിംഗ് കാർണിവൽ സംഗീത സംവിധായകൻ ഗോപി സുന്ദർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ക്രിസ്മസ് നാളിൽ മലയാളികളുടെ നാവിൽ മധുരം നിറയ്ക്കുന്നതിനായി ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കേക്ക് മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചു. 30,000 ലേറെ ഡ്രൈ ഫ്രൂട്ട്‌സ് റിച്ച് കേക്കുകളാണ് ലുലുമാളിൽ തയാറാക്കുന്നത്.

ലുലുമാളിൽ പ്രത്യേകം തയാറാക്കിയ 50 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചത്. കേക്ക് മിക്‌സിംഗ് കാർണിവലിൽ 6000 കിലോഗ്രാം ഡ്രൈഫ്രൂട്ട്‌സ് മിക്‌സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാൻഡിഡ് ചെറി, ലൈം പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് ഫ്രൂട്ട് ജാം, മിക്‌സഡ് സ്‌പൈസ് എന്നിവയാണ് കേക്ക് മിക്‌സിംഗ് കാർണിവലിൽ മിക്‌സ് ചെയ്തത്.

സംഗീത സംവിധായകൻ ഗോപി സുന്ദർ കേക്ക് മിക്‌സിംഗ് കാർണിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, എച്ച്. ആർ. ജനറൽ മാനേജർ ബാബു ജോസഫ്, ലുലുമാൾ അസി. മാനേജർ കെ.കെ. ഷരീഫ്, ഹൈപ്പർമാർക്കറ്റ് ഫ്രഷ്ഫുഡ് മാനേജർ ഷാജി നായർ എന്നിവർ സംബന്ധിച്ചു.

മിക്‌സുചെയ്ത് ഫ്രൂട്ട്‌സ് മൂന്നുമാസം സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുന്നത്. മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് കേക്ക് നിർമ്മിക്കുന്നത്. ക്രിസ്മസ് നാളുകളിലേക്കായി 50 വ്യത്യസ്ത ഇനത്തിൽപെട്ട കേക്കുകൾ ലുലുമാളിൽ തയ്യാറാക്കുന്നുണ്ട്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗർ ഫ്രീ പ്ലം കേക്ക്, എഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് എന്നിവയാണ് ലുലുമാളിൽ തയ്യാറാക്കുന്നത്.