ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്‌സ്

Posted on: September 9, 2015

ICAI-Logo-bigകൊച്ചി : പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സി എ കോഴ്‌സിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ഡിസംബർ 2015 ൽ നടത്തുന്ന യോഗ്യതാ പരീക്ഷയുടെ (സി പി ടി) പരിശീലന ക്ലാസുകൾ സെപ്തംബർ 15 നു തുടങ്ങുമെന്ന് ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ ആർ. ബാലഗോപാൽ അറിയിച്ചു.

വിശദവിവരങ്ങൾക്കായി എറണാകുളം ദിവാൻസ് റോഡിലുള്ള ഐ സി എ ഐ ഭവനുമായി 2372953/2369258 എന്ന ഫോൺ നമ്പറുകളിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. കോഴ്‌സിന്റെ ഭാഗമായുള്ള മറ്റു നിർബന്ധിത പരിശീലന പരിപാടികൾ നടത്തുവാൻ ഇൻസ്റ്റിറ്റ്യൂട്ട് ബ്രാഞ്ചുകൾക്കു മാത്രമേ അധികാരമുള്ളൂവെന്നും ചെയർമാൻ അറിയിച്ചു.