കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 19-ന് ക്ലാസുകൾ ആരംഭിക്കും

Posted on: August 6, 2015

Kuttukkaran-Institute-Bigകൊച്ചി : കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷത്തെ ക്ലാസുകൾ 19 ന് പ്രവേശനോൽസവത്തോടെ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ രാജ് കുമാർ അറിയിച്ചു. മൂന്ന് വർഷ ഓട്ടോമൊബൈൽ മെക്കാനിക്കൽ /എൻജിനീയറിംഗ് ഡിപ്ലോമയും, കേരള സർക്കാർ അംഗീകാരമുള്ള  2 വർഷ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലായി ഓട്ടോമൊബൈൽ /മെക്കാനിക്കൽ , കേന്ദ്ര സർക്കാരിന്റെ എൻ സി വി ടി സ്‌കിൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്ന കോഴ്‌സുകളും, എംബിഎ, ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നിങ്ങനെയുള്ള യുജി, പിജി കോഴ്‌സുകൾക്കും അഡ്മിഷൻ നേടാവുന്നതാണ്.

ബസ് കൺസഷൻ, ഫീസ് തവണകളായി അടയ്ക്കുവാനുള്ള സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിവയ്ക്കുപുറമെ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ സൗകര്യം നൽകുന്നത് പോപ്പുലർ മാരുതിയുടെ അത്യാധുനിക സർവീസ് സെന്ററുകളിലാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.

കേരളത്തിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് 26 വർഷം പിന്നിട്ടിരിക്കുന്ന കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളത്ത് ഹൈക്കോടതിക്കു സമീപമാണ് പ്രവർത്തിക്കുന്നത്. അഡ്മിഷനുംകുടുതൽവിവരങ്ങൾക്കും ഫോൺ: 0484 2396035,
9633777330.