May 2024
ഓണം ഓഫറുമായി ടൈറ്റൻ
Posted on: August 3, 2015
കൊച്ചി : ഓണം പ്രമാണിച്ച് ടൈറ്റൻ വാച്ചുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് നൽകുന്നു. ഓണാഘോഷത്തിന്റെ ഭാഗമായതിനാൽ കേരളത്തിൽ മാത്രമാണ് ടൈറ്റൻ ഓഫറുകൾ നൽകുന്നത്. ഓഗസ്റ്റ് 30 വരെ ഓണം സ്പെഷ്യൽ ഓഫർ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് ടൈറ്റൻ ഷോറൂമുകളിൽ നിന്ന് രാഗാ, നെബുല, പർപ്പിൾ, എഡ്ജ്, സൈലിസ്, സൂപ് തുടങ്ങിയ ടൈറ്റൻ ബ്രാൻഡഡ് വാച്ചുകൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. ടൈറ്റൻ വാച്ചുകൾ വേൾഡ് ഓഫ് ടൈറ്റൻ, ഹെലിയോസ് സ്റ്റോർസ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, തെരഞ്ഞെടുത്ത അംഗീകൃത ഡീലർമാർ എന്നിവരിൽ നിന്ന് ലഭ്യമാണ്.
ഒരോരുത്തരുടെയും വ്യക്തിത്വത്തെപറ്റി സംസാരിക്കാനുള്ള കഴിവ് വാച്ചുകൾക്കുണ്ട്. ആധുനിക ഇന്ത്യൻ സ്ത്രീകൾക്കു വേണ്ടി രാഗാ, സ്റ്റൈൽ കോൺഷ്യസായവർക്ക് വേണ്ടി പർപ്പിൾ, പ്രൊഫഷണലുകൾക്കു വേണ്ടി എഡ്ജ്, വിദഗ്ദ്ധർക്കു ഓട്ടോമാറ്റിക്, കുട്ടികൾക്കു വേണ്ടി സൂപ് എന്നിങ്ങനെ തെരഞ്ഞെടുക്കാൻ നിരവധി സ്റ്റൈലുകൾ ടൈറ്റൻ ഉപഭോക്താക്കൾക്കായി നൽകുന്നു.
TAGS: Titan Onam Offers | Titan Watches |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍