ഐഐഎഫ്എല്‍ ഫിനാന്‍സ് സുരക്ഷിത ബോണ്ടുകളുടെ പൊതുവിതരണം ആരംഭിച്ചു

Posted on: June 14, 2023

കൊച്ചി : നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ ഐഐഎഫ്എല്‍ ഫിനാന്‍സ് സുരക്ഷിത ബോണ്ടുകളുടെ പൊതുവിതരണം ആരംഭിച്ചു. ഉയര്‍ന്ന സുരക്ഷയോടെ 9 വരെ ആദായം ഐഐഎഫ്എല്‍ വാഗ്ദാനം ചെയ്യുന്നു.

1,500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22നോ അതിനു മുമ്പോബോണ്ട് വിതരണം അവസാനിക്കും. ഐഐഎഫ്എല്‍ ബോണ്ടുകള്‍ 60 മാസത്തെ കാലയളവിലേക്ക് പ്രതിവര്‍ഷം 9% എന്ന ഉയര്‍ന്ന ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു. എന്‍സിഡി 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളില്‍ ലഭ്യമാണ്. പലിശ അടയ്ക്കുന്നതിന്റെ ആവര്‍ത്തി വാര്‍ഷികമായും മെച്യൂരിറ്റി അടിസ്ഥാനത്തിലും 60 മാസകാലാവധിക്കുള്ള പ്രതിമാസ ഓപ്ഷനിലും ലഭ്യമാണ്.

ക്രിസില്‍ റേറ്റിംഗ്, ഐസിആര്‍എ പ്രകാരം എഎസ്ഥിരതയുള്ളതാണ് ഐഐഎഫ്എല്‍ ബോണ്ടുകള്‍. ഇത് സാമ്പത്തിക ബാധ്യതകള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്നതിന് ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷയുള്ളതായികണക്കാക്കുന്നുവെന്നും വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്‌ക് വഹിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. 2023ലെ അവസാന സാമ്പത്തിക പാദത്തില്‍ മുഡീസ്‌ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ റേറ്റിംഗ്് ബി2ല്‍ നിന്ന് ബി 1ലേക്ക്ഉയര്‍ത്തിയിരുന്നു. എല്ലാവരുടെയും കെഡിറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ളവയാണ് ഐഐഎഫ്എല്‍ ബോണ്ടെന്ന് ഗ്രൂപ്പ് സിഎഫ്ഒ കപീഷ് ജെയിന്‍
പറഞ്ഞു.

 

TAGS: IIFL Finance |