ഇന്ത്യ ഇൻഫോലൈൻ ഫിനാൻസിൽ സിഡിസി നിക്ഷേപം

Posted on: July 21, 2016

India-Infoline-Finance-Logo

മുംബൈ : ഐഐഎഫ്എൽ ഹോൾഡിംഗ്‌സിന്റെ ഭാഗമായ ഇന്ത്യ ഇൻഫോലൈൻ ഫിനാൻസിൽ സിഡിസി ഗ്രൂപ്പ് 1000 കോടി രൂപയുടെ നിക്ഷേപം നടത്തി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് സ്ഥാപനമാണ് സിഡിസി.

ഇന്ത്യ ഇൻഫോലൈൻ ഫിനാൻസ്, ഹോം-പ്രോപ്പർട്ടി ലോൺ, ഗോൾഡ് ലോൺ, കമേർഷ്യൽ വെഹിക്കിൾ ഫിനാൻസ്, ഹെൽത്തകെയർ ഫിനാൻസ്, എസ്എംഇ ബിസിനസ് ലോൺ തുടങ്ങിയ ബിസിനസുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 2016 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷം 17,770 കോടിയാണ് ലോൺബുക്ക്. അറ്റാദായം 340 കോടി രൂപ.