ഓള്‍ ഇന്‍ വണ്‍ പേയ്‌മെന്റ് ഡിവൈസുമായി ഏസ് മണി

Posted on: June 14, 2023

കൊച്ചി : ഓള്‍ ഇന്‍ വണ്‍പേയ്‌മെന്റ് ഡിവൈസുമായി ഫിന്‍ടെക് കമ്പനിയായ ഏസ് മണി. മൈക്രോ എടിഎം, ആധാര്‍ എടി എം, പിഒഎസ് മെഷീന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓള്‍ ഇന്‍ വണ്‍ പേയ്‌മെന്റ് ഡിവൈസ്.

പിഒഎസ് ഉപകരണത്തിന് ഉപരിയായി വ്യാപാരികള്‍ക്കു മറ്റുസേവനങ്ങള്‍ ലഭ്യമാക്കാന്‍ ഓള്‍ ഇന്‍ വണ്‍ ഡിവൈസ് സഹായിക്കുമെന്നും ഏതു ബാങ്കിന്റെയും കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കായി ഡിവൈസില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ഏസ്മണി എംഡി നിമിഷ ജെ. വടക്കന്‍ പറഞ്ഞു.

ആദ്യ 1000 വ്യാപാരികള്‍ക്കു സൗജന്യമായി ഡിവൈസ് നല്‍കുന്ന പദ്ധതിക്കും ഗ്രാമീണമേഖലയില്‍ സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സേവനങ്ങള്‍ക്കു തുടക്കമിടുമെന്നും അവര്‍ പറഞ്ഞു.

TAGS: Ace Money |