എയ്‌സ്മണിയുടെ ഭൂരിപക്ഷ ഓഹരികള്‍ ആര്‍സിഎംഎസ് ഏറ്റെടുക്കുന്നു

Posted on: November 8, 2023


കൊച്ചി : ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ എയ്‌സ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് ലിമിറ്റഡിന്റെ (എയ്‌സ് മണി) ഭൂരിപക്ഷ ഓഹരി കള്‍ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്‌മെന്റ സര്‍വീസസ് ലിമിറ്റഡ് (ആര്‍സിഎംഎസ്) വാങ്ങുന്നു. എയ്‌സ് മണിയുടെ 57 % ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

റീട്ടെയ്ല്‍ ഔറ്റ്‌ലെറ്റുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ മേഖലകളിലെ സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കായി രൂപകല്‍പന ചെയ്ത സമഗ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളാണു കൊച്ചി ആസ്ഥാനമായഎയ്‌സ് മണി ലഭ്യമാക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജിമിന്‍ ജയിംസ് കുരിച്ചിയില്‍, നിമിഷ് ജെ.വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് 2020ല്‍ തുടക്കമിട്ട ഫിന്‍ടെക് സംരംഭമാണ് എയ്‌സ്മണി. ഏറ്റെടുക്കലിനു ശേഷവും ഇരുവരുംകമ്പനിയുടെ പ്രധാന ന്യൂനപക്ഷ
ഓഹരി ഉടമകളായി തുടരും.

ചെറു പട്ടണങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന പ്രയോജനപ്പെടുത്തി കാഷ് സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും സംയോജിപ്പിച്ചു നൂതന ഫിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആര്‍സിഎംഎസ് മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഡേവിഡ് ദേവസഹായം പറഞ്ഞു.

TAGS: Ace Money | RCMS |