ഭവന വായ്പകള്‍ക്കായി ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരണ്ടി കോര്‍പ്പറേഷന്‍- മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് സഹകരണം

Posted on: May 10, 2023

കൊച്ചി : ഭവന വായ്പകളുടെ മേഖലയില്‍ താങ്ങാനാവുന്ന കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനായി മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സും ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരണ്ടി കോര്‍പ്പറേഷനും സഹകരിക്കും. നിയന്ത്രണ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ക്കു കീഴില്‍ ഉപഭോക്താവിന്റെ ഭവന വായ്പാ അര്‍ഹത വര്‍ധിപ്പിക്കുന്നതാണ് ഈ തന്ത്രപരമായ സഹകരണം. ഈ പങ്കാളിത്തം അനുസരിച്ച് ശമ്പളക്കാരയതും അല്ലാത്തതുമായ മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ഉപഭോക്താക്കള്‍ക്ക് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരണ്ടീഡ് കോര്‍പ്പറേഷന്‍ താങ്ങാനാവുന്ന വിഭാഗത്തിലെ ഭവന വായ്പകള്‍ നല്‍കും. ഇന്ത്യാ മോര്‍ട്ട്‌ഗേജ് ഗാരണ്ടി കോര്‍പ്പറേഷന്റെ 650-ല്‍ പരം ശാഖകളുടെ ശൃംഖലയിലേക്ക് മഹീന്ദ്ര റൂറല്‍ ഫിനാന്‍സിന്റെ വായ്പാ വിതരണം വ്യാപിപ്പിക്കാന്‍ ഇതു സഹായിക്കും.

കുറഞ്ഞ തലത്തില്‍ മാത്രം സേവനം ലഭിക്കുന്ന ഉപഭോക്തൃ മേഖലകളിലേക്കു വായ്പാ സേവനം എത്തിക്കാന്‍ ഇതു സഹായിക്കുമെന്ന് മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ശാന്തനു റെഗെ ചൂണ്ടിക്കാട്ടി. വൈവിധ്യമാര്‍ന്ന വിഭാഗം ഉപഭോക്താക്കള്‍ക്ക് വീടു വാങ്ങുക എന്നത് ബുദ്ധിമുട്ടില്ലാത്ത ഒന്നാക്കി മാറ്റുവാന്‍ ഈ വായ്പാസൗകര്യം സഹായിക്കുമെന്ന് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരണ്ടി കോര്‍പ്പറേഷന്‍ സിഇഒ മഹേഷ് മിശ്ര പറഞ്ഞു.