ആക്‌സിസ് ബാങ്ക് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരന്റി കോര്‍പറേഷനുമായി സഹകരിക്കുന്നു

Posted on: October 26, 2018

കൊച്ചി : ആക്‌സിസ് ബാങ്ക് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗാരന്റി കോര്‍പറേഷനുമായി (ഐഎംജിസി) ചേര്‍ന്ന് ഭവന വായ്പയില്‍ മോര്‍ട്ട്‌ഗേജ് ഗാരന്റി വാഗ്ദാനം ചെയ്യുന്നു. ഭവനം വാങ്ങുന്നവര്‍ക്ക് ഇനി 20 ശതമാനം അധിക വായ്പാ യോഗ്യത ലഭിക്കുന്നതാണ്. മോര്‍ട്ട്‌ഗേജ് ഗാരന്റിയില്‍ ഉയര്‍ന്ന വായ്പാ മൂല്യവും ലഭിക്കും. തിരിച്ചടവു പരിമിതികളുള്ള വായ്പാ യോഗ്യരായവര്‍ക്ക് ഭവന വായ്പ ലഭിക്കല്‍ ഇതുവഴി എളുപ്പമാകും.

റീട്ടെയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് താങ്ങാനാകുന്ന ഭവനമെന്നും ഐ എം ജി സിയുമായുള്ള ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ വിഭാഗത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ ലഭിക്കുമെന്നും മോര്‍ട്ട്‌ഗേജ് ഗാരന്റിയുള്ള ഭവന വായ്പകള്‍ ആക്‌സിസ് ബാങ്കിന്റെ ഭവന വായ്പ പരിധി വ്യാപിപ്പിക്കുമെന്നും ഇത് 2022 ടെ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്തുണയാകുമെന്നും ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിംഗ് ആന്‍ഡ് പേയ്‌മെന്റ് മേധാവി ജഗ്ദീപ് മല്ലറെഡി പറഞ്ഞു.

ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഭവന വായ്പാ പരിപാടി വികസിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും താങ്ങാവുന്ന ഭവനം എന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണെന്നും മോര്‍ട്ട്‌ഗേജ് ഗാരന്റി ഇതിന് കൂടുതല്‍ പിന്തുണയാകുമെന്നും ഐഎംജിസി സിഇഒ മഹേഷ് മിശ്ര പറഞ്ഞു.

TAGS: Axis Bank | IMGC |