ഉപഭോക്തസൗഹ്യദ ഭവന വായ്പയുമായി മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ്

Posted on: August 27, 2022

കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഭവന വായ്പ ലഭ്യമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എംആര്‍എച്ച്എഫ്എല്‍). ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ-നഗര മേഖലകളില്‍ സേവനം നല്‍കുന്ന ഏറ്റവും വലിയ ഹോം ഫിനാന്‍സ് കമ്പനികളിലൊന്നാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും വീട്’ എന്ന ഉദ്ദേശ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, തൊടുപുഴ എന്നീ ഏഴ് നഗരങ്ങളിലാണ് എംആര്‍എച്ച്എഫ്എല്‍ ഭവനവായ്പകള്‍ ഉടനടി ലഭ്യമാക്കുന്നത്. ഈ സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എംആര്‍എച്ച്എഫ്എല്ലില്‍ നിന്ന് 50,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ ഭവന വായ്പ ലഭിക്കും. നിലവില്‍ കേരളത്തിലുടനീളമുള്ള 60,000-ലധികം ഹോം ലോണ്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് സേവനം നല്‍കുന്നുണ്ട്.

ഒരു വീട് സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ എല്ലാ കുടുംബങ്ങളുടെയും വലിയ ആഗ്രഹമാണെന്നും, എംആര്‍എച്ച്എഫ്എല്‍ എല്ലായ്‌പ്പോഴും അതിന്റെ ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് എംഡിയും സിഇഒയുമായ രജനീഷ് അഗര്‍വാള്‍ പറഞ്ഞു. കേരളം തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണ്, സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.