ഇഐവി പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ച് ഇനാം എഎംസി

Posted on: January 24, 2023

കൊച്ചി : രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരില്‍ ഒന്നായ ഇനാം എഎംസി, ഇനാം ഇന്ത്യ വിഷന്‍ പോര്‍ട്ട്‌ഫോളിയോ (ഇഐവിപി) അവതരിപ്പിച്ചു.

കുറഞ്ഞത് 50 ലക്ഷം രൂപ നിക്ഷേപമുള്ള അതിവേഗം വളരുന്ന ബഹുജന സമ്പന്ന വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ഓഫര്‍. ഫ്‌ളെക്‌സി ക്യാപ്പ് നിക്ഷേപമായി കരുതുന്ന ഇഐവിപി നിക്ഷേപശേഖരത്തില്‍ 15-30 കമ്പനികളാണ് ഉണ്ടാവുക. രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള ഇനാം എഎംസിക്ക് 100 കോടി ഡോളര്‍വരെ ആസ്തി കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

തങ്ങളുടെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നതില്‍ തങ്ങള്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതു വിശ്വസ്ത പങ്കാളിയെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.’, ഇനാം എഎംസി സഹസ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ ജിതന്‍ ദോഷി പറഞ്ഞു.

 

TAGS: Enam Securities |