ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപ പദ്ധതി നാലാം ഘട്ടം ആരംഭിച്ചു

Posted on: December 6, 2022

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ കോര്‍പറേറ്റ്‌ബോണ്ട് ഇടിഎഫ് ആയ ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപ പദ്ധതിയുടെ നാലാം ഘട്ടം ആരംഭിച്ചു.

എഡ് വെയ്‌സ് മ്യൂച്വല്‍ ഫണ്ടിനാണ് നടത്തിപ്പ് ചുമതല, പുതിയ ഭാരത് ബോണ്ട് ഇടിഎഫ്, ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട് എന്നീ രണ്ട് സീരീസുകളുടെ ഇഷ്യൂ 8ന് അവസാനിക്കും.

2033 ഏപ്രില്‍ ആണ് മെച്ചൂരിറ്റി കാലാവധി. നാലാം ഘട്ട ഇഷ്യൂ മുഖേന 1,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇത് 4,000 കോടി രൂപ വരെ അധിക സമാഹരണ ഓപ്ഷനുമുണ്ട്.