ശ്രീറാം ഫിനാന്‍സ് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

Posted on: October 20, 2022

കൊച്ചി : ശ്രീറാം ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാ
ന്‍സ് കമ്പനി ലിമിറ്റഡും, ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. 0.05 ശതമാനം മുതല്‍ 0.25 ശതമാനം വരെയാണ് വര്‍ധന.

ഈമാസം 14 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കുപ്രകാരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.90 ശതമാനം വരെ പലിശ ലഭിക്കും. കൂടാതെ വനിതാ നിക്ഷേപകര്‍ക്കായി പ്രതിവര്‍ഷം 6, 10 ശതമാനത്തിന്റെ അധിക വര്‍ധനയുമുണ്ട്.

TAGS: Shriram |