ശ്രീറാം സിറ്റി യൂണിയന്‍ എന്‍സിഡി ഇഷ്യു സെപ്റ്റംബര്‍ 19-ന് അവസാനിക്കും

Posted on: August 24, 2019

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലൊന്നായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രത്തിന്റെ ഇഷ്യു സെപ്റ്റംബര്‍ 19ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

ആയിരം രൂപ മുഖവിലയുള്ള കടപ്പത്രത്തിന് 9.85 ശതമാനം വരെ വരുമാനം (പലിശ നിരക്ക്) ലഭിക്കും. കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയാണ്. രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധികളിലുള്ള കടപ്പത്രങ്ങള്‍ ലഭ്യമാണ്. രണ്ടു വര്‍ഷത്തെ കാലാവധിയുള്ള കടപ്പത്രത്തിന്റെ പലിശ വാര്‍ഷികമായോ ഒരുമിച്ചോ ലഭിക്കും. മൂന്ന്, അഞ്ച് വര്‍ഷക്കാലാവധിയിലുള്ള കടപ്പത്രത്തിന്റെ പലിശ പ്രതിമാസമോ വാര്‍ഷികമോ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സഞ്ചിതമായോ ലഭിക്കും. നിക്ഷേപകന് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം.

കടപ്പത്രങ്ങള്‍ക്ക് കെയര്‍ ഡബിള്‍ എപ്ലസ് (സ്റ്റേബിള്‍), ക്രിസില്‍ ഡബിള്‍ എ (സ്റ്റേബിള്‍) റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

TAGS: Shriram |