ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി ജിയോറ്റസ് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് പുതിയ സ്മാര്‍ട്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു

Posted on: February 15, 2022

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ജിയോറ്റസ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി രണ്ട് സ്മാര്‍ട്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു.

ഒരൊറ്റ ക്ലിക്കിലൂടെ നൂറു രൂപ മുതലുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ സഹായിക്കുന്ന ബാസ്‌ക്കറ്റും വിപണി ചാഞ്ചാട്ടങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന എസ്‌ഐപി സംവിധാനവുമാണ് ഇങ്ങനെ അവതരിപ്പിച്ചിട്ടുള്ളത്. നിക്ഷേപകര്‍ക്ക് തങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപം കൂടുതല്‍ വിപുലീകരിക്കുവാന്‍ ഇതു സഹായിക്കും. നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള ക്രിപ്‌റ്റോ ആസ്തികള്‍ തെരഞ്ഞെടുക്കാന്‍ ബാസ്‌ക്കറ്റുകള്‍ സഹായിക്കും.

വിദഗ്ദ്ധരും വിപണി വിശകലനം നടത്തുന്നവരുമാണ് ബാസ്‌ക്കറ്റുകള്‍ തയ്യാറാക്കുന്നത്. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ജനപ്രീതി നേടിയിട്ടുള്ള തീമുകളാണ് ബാസ്‌ക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എസ്‌ഐപി സംവിധാനത്തിലൂടെ പ്രതി മണിക്കൂര്‍, പ്രതിദിന, പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ ജിയോട്ടസ് സംവിധാനത്തിലൂടെ ഒരു രൂപ മുതലുള്ള വാങ്ങലുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാം.

ഇന്ത്യയിലെ ക്രിപ്‌റ്റോ സംവിധാനങ്ങളെ സംബന്ധിച്ച് വളരെ ആവേശകരമായ മാസമാണിതെന്ന് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിക്കവെ ജിയോറ്റസ് സിഇഒ വിക്രം സുബ്ബുരാജ് പറഞ്ഞു. ഓരോ നിക്ഷേപകര്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ ക്രിപ്‌റ്റോ ആസ്തികള്‍ തെരഞ്ഞെടുക്കാന്‍ പുതിയ പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു പദ്ധതികളും ജിയോറ്റസിന്റെ മൊബൈല്‍ ആപിലൂടേയും വെബ്‌സൈറ്റിലൂടേയും ലഭ്യമാക്കിയിട്ടുണ്ട്.