പ്രവാസികൾക്ക് സ്വയം തൊഴിൽ, ബിസിനസ് വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു

Posted on: November 11, 2021

പത്തനംതിട്ട : ഒബിസി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ് ഹാര്‍ഡ്വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബിക്‌സ് യൂണിറ്റ്, പാവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നസ് സെന്റര്‍, സൂപ്പുര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, റെഡി മെയ്ഡ് ഗാര്‍മെന്റയൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി, സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം, പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.

ആറ് മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദി നോര്‍ക്കാ റൂട്ട്‌സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്.

ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റിലെ NDPREM Rehabiliation Scheme for Return NRKs agm elalod (alcoശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാ റൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശിപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com).ക്കും.

TAGS: Loan |