സ്വർണ്ണ പണയത്തിന് ഓവർഡ്രാഫ്റ്റ് സൗകര്യവുമായി കെഎൽഎം ആക്‌സിവ

Posted on: October 13, 2021

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ. എല്‍.എം. ആക്‌സിവ് സ്വര്‍ണപ്പണയത്തിന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഈടായി നല്‍കുന്ന സ്വര്‍ണത്തിനുമേല്‍ അനുവദിക്കുന്ന വായ്പത്തുക ഓവര്‍ഡ്രാഫ്റ്റ് ആയി കണക്കാക്കുകയും ആവശ്യമുള്ള തുക ഭാഗികമായോ മുഴുവനായോ പിന്‍വലിക്കാന്‍ സൗകര്യം ലഭിക്കുകയും ചെയ്യും.

ആറു ശതമാനം പലിശ നിരക്കില്‍ പദ്ധതി ലഭ്യമാണ്. കെ.എല്‍.എം. ആക്‌സസിവയുടെ ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള ഗോള്‍ഡ് ലോണ്‍ പദ്ധതിയാണിത്.

പരമാവധി ഒരുവര്‍ഷം വരെ കാലാവധി ലഭിക്കുന്ന വായ്പകള്‍ക്ക് ഈടായിനല്‍കുന്ന സ്വര്‍ണത്തിന് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കുന്നുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ ഡോ. ജെ, അലക്‌സാണ്ടര്‍ പറഞ്ഞു.