സാമ്പത്തിക വളര്‍ച്ചക്ക് കയ്യിത്താങ്ങായി എച്ച ഡി ഫ് സി എഎംസി

Posted on: July 29, 2021

കൊച്ചി : ഇന്ത്യ അതിന്റെ സാമ്പത്തിക യാത്ര തുടരുന്ന സാഹചര്യത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ഓരോ ഇന്ത്യക്കാരന്റേയും സമ്പത്ത് സൃഷ്ടാവാകാന്‍ ആഗ്രഹിക്കുന്നുവെന്നു മാത്രല്ല, ലോകത്തിലെ ഏറ്റവും ആദരണീയ അസറ്റ് മാനേജര്‍ ആകുവാനും ആഗ്രഹിക്കുന്നതതായി കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോത് പറഞ്ഞു.

എച്ചഡിഎഫ്സി എഎംസി ഓഹരിയുടമകളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തുവാന്‍ എച്ച്ഡിഎഫ്സി എഎംസിക്ക് മികച്ച പാരമ്പര്യം, ആളുകള്‍, പ്രക്രിയ, ഉത്പന്നങ്ങള്‍, പ്രകടനം, സാന്നിധ്യം, പങ്കാളിത്തം, സ്ഥാനം എന്നിവയെല്ലാമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദശകത്തില്‍ മികച്ച വളര്‍ച്ച നേടിയെങ്കിലും രാജ്യത്തെ മ്യൂച്വല്‍ ഫണ്ടിന്റെ വ്യാപ്തി വളരെ ചെറുതാണ്. രാജ്യവ്യാപകമായി കുത്തിവയ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കോവിഡ് 19 കുറയുകയാണ്. ഇത് സാമ്പദ്ഘടനയില്‍ സ്ഥിരമായ വളര്‍ച്ച കൊണ്ടുവരുമെന്നാണ് തന്റെ വിശ്വാസമെന്ന് മുനോത് പറഞ്ഞു.

നല്ല സമയം വരുന്നുവെന്ന സൂചനയാണ് വിപണി കാണിക്കുന്ന അതിയായ ആത്മവിശ്വാസം. തടസമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ മികച്ച ഡിജിറ്റല്‍ അടിസ്ഥാനസൗകര്യവുമായി തങ്ങള്‍ സജ്ജമാണ്. ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഉപയോക്തൃ അനുഭവവും നല്‍കുന്നതിനു തങ്ങളുടെ ഡിജിറ്റല്‍ ശേഷി ശക്തിപ്പെടുത്തുന്നതു തുടരുമെന്നും മുനോത് കൂട്ടിച്ചേര്‍ത്തു.

വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്ന വിധത്തില്‍ വൈവിധമാര്‍ന്ന ഉത്പന്ന നിര വിവിധ ആസ്തി/ റിസ്‌ക് പര്യപ്രേക്ഷ്യത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിക്ഷേപ മാനേജ്മെന്റ് എന്നത് ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ്. അതായത് ഉപഭോക്താവിന് നല്ലതു ചെയ്തുകൊടുക്കുകയെന്ന സംസ്‌കാരം: അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.