എൻടിസി ഫിനാൻസിന് കെയർ ബി പ്ലസ് റേറ്റിംഗ്

Posted on: April 5, 2021

തൃശൂര്‍ : ധനകാര്യമേഖലയില്‍ 64 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ന്യൂ ട്രിച്ചുര്‍ ഗ്രൂപ്പ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ ബി പ്ലസ് (സ്റ്റേബിള്‍) റേറ്റിംഗ് നല്‍കി. നിക്ഷേപത്തിന്റെ 80 ശതമാനത്തിലധികം ഗോള്‍ഡ് ലോണ്‍ നല്‍കുകയും ഈ അനുപാതം നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് കമ്പനിയുടെ ബോണ്ട്, ഡിബഞ്ചര്‍ (എന്‍സിഡി) തുടങ്ങിയ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനരീതിയും ധനകാര്യ മേഖലയിലെ ദീര്‍ഘകാല സേവന പാരമ്പര്യവും പരിഗണിച്ചാണ് കമ്പനിക്ക് ബി പ്ലസ് (സ്റ്റേബിള്‍) റേറ്റിംഗ് ലഭിച്ചത്.

1957ല്‍ തൃശൂര്‍ ജില്ലയിലെ കണ്ടശാംകടവില്‍ പ്രവര്‍ത്തനമാരംഭിച്ച ദി ന്യൂ ടിച്ചുര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡും എന്‍ടിസി ഫിനാന്‍സ്, എന്‍ടിസി നിധി, ന്യൂ ടിച്ചുര്‍ സുഹൃതം ചിറ്റസ്, ന്യൂ ടിച്ചുര്‍ ചിറ്റ്‌സ് ഇന്ത്യ,  ഫിന്‍സൗണ്ട് കണ്‍സള്‍ട്ടന്‍സി എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് ന്യൂ ട്രിച്ചുര്‍ ഗ്രൂപ്പിലുള്ളത്.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, വെഹിക്കള്‍ ലോണ്‍, പേഴ്‌സണ്‍ ലോണ്‍, ചിട്ടി ഡെപ്പോസിറ്റ്, ഡിബഞ്ചര്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ സേവനങ്ങള്‍. കൂടാതെ എല്‍ഐസി, ഫ്യൂച്വര്‍ ജനറല്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ബിര്‍ള സണ്‍ഫിന്‍ തുടങ്ങിയ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി സഹകരിച്ച് എല്ലാതരം ഇന്‍ഷ്വറന്‍പോളിസികളും പുതിയ തായി എടുക്കുവാനും പുതുക്കുവാനും ന്യൂട്രിച്ചുര്‍ ഗ്രൂപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGS: NTC Finance |