ഉന്നതി ഭവന വായ്പയുമായി പിഎൻബി ഹൗസിംഗ്

Posted on: March 13, 2021

കൊച്ചി : യുവ സംരംഭകര്‍, ചെറുപ്പക്കാരായ ശമ്പളക്കാര്‍, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കായി 35 ലക്ഷം രൂപ വരെ അനുവദിക്കുന്ന ‘ഉന്നതി’ ഭവന വായ്പയുമായി പി.എന്‍.ബി. ഹൗസിംഗ് ഫിനാന്‍സ്.

ശമ്പള വരുമാനക്കാര്‍ക്ക് വസ്തുവിന്റെ വിപണി വിലയുടെ 90 ശതമാനം വരെയും സ്വയം തൊഴിലിലുള്ളവര്‍ക്ക് 30 ശതമാനം വരെയുമാണ് ലഭിക്കുക.

തിരിച്ചടവിന് 30 വര്‍ ഷക്കാലയളവ് വരെ അനുവദിക്കുമെന്നും ഇത് ഇ.എം.ഐ. കുറച്ചു നിര്‍ത്തുമെന്നും പി.എന്‍.ബി. ഹൗസിംഗ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു.