പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: November 7, 2016

pnb-housing-finance-big

മുംബൈ : പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ 11.35 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. 775 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരികൾ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 863 ഉം നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ 860 ഉം രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

ഒക്‌ടോബർ അവസാനവാരമാണ് പിഎൻബി ഹൗസിംഗ് 3000 കോടിയുടെ ഐപിഒ നടത്തിയത്. ഇഷ്യുവിന് 29.55 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.