കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന് 70 ശതമാനം വളര്‍ച്ച

Posted on: October 26, 2020

കൊച്ചി: കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ 70 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ 62 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായത്.

അര്‍ധ വാര്‍ഷിക കണക്കനുസരിച്ച് ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 777 കോടി രൂപയായി.

ലാഭ വിഹിതത്തില്‍ ഏഴര കോടിയാണ് രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാമത്തെ പബ്ലിക് ഇഷ്യൂവിലൂടെ 125 കോടി സമാഹരിക്കുകയും അത് പൂര്‍ണമായി ഗോള്‍ഡ് ലോണിന് ഉപയോഗിക്കാനും കഴിഞ്ഞതായി കമ്പനി അറിയിച്ചു.

150 കോടിയുടെ നാലാമത്തെ പബ്ലിക് ഇഷ്യു ഡിസംബറില്‍ തന്നെ പുറത്തിറക്കുമെന്നും ഇടപ്പള്ളി ബൈപാസിലുള്ള കോര്‍പറേറ്റ് ഓഫീസിന്റെ നിര്‍മാണം 2021-ഓടു കൂടി പൂര്‍ത്തിയാകുമെന്നും കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് ചെയര്‍മാന്‍ ഡോ. ജെ. അലക്സാണ്ടര്‍ അറിയിച്ചു.