എസ്ഐപിയുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ആക്സിസ് മ്യൂചല്‍ ഫണ്ടിന്റെ പുതിയ ക്യാമ്പെയിന്‍

Posted on: October 10, 2020

കൊച്ചി : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയുടെ (എസ്ഐപി) നേട്ടങ്ങളെ കുറിച്ചു നിക്ഷേപകരെ ബോധവല്‍ക്കരിക്കാന്‍ ആക്സിസ് മ്യൂചല്‍ ഫണ്ട് ‘ശുരുവാത്ത്്എസ്ഐപി സേ’ എന്ന പുതിയ പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. വലുതും ചെറുതുമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എസ്ഐപി പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ മൊബൈല്‍ ആപ്പും പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ ആപ്പിലൂടെ നിക്ഷേപിച്ചവര്‍ക്ക് മാസാടിസ്ഥാനത്തില്‍ 30 ശതമാനം നിരക്കിലാണ് വളര്‍ച്ച ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം സെപ്റ്റംബറിലെ കണക്കു പ്രകാരം നേരിട്ടുള്ള പുതിയ നിക്ഷേപങ്ങളില്‍ 23 ശതമാനവും ഈ ആപ്പ് വഴിയാണ്.

ഇപ്പോഴത്തെ മഹാമാരി അച്ചടക്കത്തോടു കൂടിയ നിക്ഷേപത്തിന്റെ പ്രാധാന്യം നിക്ഷപകരെ പഠിപ്പിച്ചിട്ടുണ്ട്. നഷ്ട സാധ്യതകള്‍ നേരിടാനുള്ളകഴിവ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഗണ്യമായി മാറിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് എസ്ഐപി കൂടുതല്‍ ഗുണകരമാകുന്നത്. ഇക്കാര്യങ്ങള്‍ പുതിയ ഡിജിറ്റല്‍ ക്യാമ്പെയിനിലൂടെ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ആക്സിസ് മ്യൂചല്‍ ഫണ്ട് ചെയ്യുന്നത്.

സാമ്പത്തികമായി മികച്ച നിലയില്‍ തുടരാനായി ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപം നടത്തണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് മ്യൂചല്‍ ഫണ്ട് മാനേജിംഗ് ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേശ് കുമാര്‍ നിഗം ചൂണ്ടിക്കാട്ടി. നിക്ഷേപം ആരംഭിക്കുകയും അച്ചടക്കത്തോടെ തുടര്‍ച്ചയായി നടത്തുകയുമാണ് വേണ്ടത്. ഇതിനുതകുന്ന രീതിയില്‍ എസ്ഐപിയിലൂടെ നിക്ഷേപം നടത്തുന്നതിനെ കുറിച്ചു നിക്ഷേപകരെ ബോധവല്‍ക്കരിക്കാനാണ് ‘ശുരുവാത്ത്്എസ്ഐപി സേ’എന്ന കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.