മ്യൂച്വൽഫണ്ട് സർവീസ് ക്യാമ്പുമായി ധനലക്ഷ്മി സെക്യൂരിറ്റീസ്

Posted on: September 21, 2020

തൃശൂര്‍: പ്രശസ്ത ധനകാര്യ ഉപദേശക സ്ഥാപനമായ ധനലക്ഷ്മി സെക്യൂരിറ്റീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂച്വല്‍ഫണ്ട് സര്‍വീസ് ക്യാമ്പ് ശ്രദ്ധേയമാകുന്നു. ഉപഭോക്താക്കള്‍ക്കുനൂതനവും മികച്ചതുമായ സേവ്‌നങ്ങള്‍ ഉറപ്പുവരുത്താനാണ് സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ നാല്പ്പതോളം പ്രമുഖ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍ സൂക്ഷ്മമായി പ്രയോജനപ്പെടുത്തി മുന്നേറാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ഈ ക്യാമ്പ്. തൃശൂര്‍ എ.ആര്‍. മേനോന്‍ റോഡിലുള്ള ധനലക്ഷ്മി സെക്യൂരിറ്റീസിന്റെ ഓഫീസാണ് വേദി.

കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഇന്‍വെസ്റ്റ്‌മെന്റ് പ്രോഡക്ട്‌സ്, ഇന്‍ഷ്വറന്‍സ്, സ്റ്റോക്ക് ബ്രോക്കിംഗ്, നോണ്‍-ലൈഫ് ഇന്‍ഷ്വറന്‍സ് തുടങ്ങിയ എല്ലാത്തരം ധനകാര്യ സേവനങ്ങളും ഒരേ കുടക്കീഴില്‍ നല്‍കുന്ന സ്ഥാപനമാണ് ധനലക്ഷ്മി സെക്യൂരിറ്റീസ്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ധന്‍സെക് ഇന്‍വെസ്റ്റര്‍ അവയര്‍നെസ് ക്ലബും സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ധന്‍സെക് മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് : 813889 9 882, 9446360204. www.dhansec.com