ഡിജിറ്റല്‍ ഇടപാട് : ബാങ്കുകള്‍ ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണം

Posted on: September 7, 2020

കൊച്ചി : ഈ വര്‍ഷം ജനുവരി മുതല്‍ നടത്തിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇടപാടുകാര്‍ക്കു തിരികെ ലഭിക്കും. റുപേ കാര്‍ഡ്, മറ്റ് ഇലക്ട്രോണിക് മോഡുകള്‍ എന്നിവയ്ക്ക് ബാങ്കുകള്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജ് തിരികെ ലഭിക്കുമെന്നു കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഉത്തരവിട്ടത്.

ചാര്‍ജ് ചെയ്ത തുക തിരിച്ചുകൊടുത്തില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരേ നടപടിയെടുക്കമെന്ന് വകുപ്പ് അറിയിച്ചു. ഭീംആപ്പിലൂടെ ഈടാക്കിയ ചാര്‍ജകളും തിരിച്ചു നല്‍കണം. ഭാവിയിലും ഇലക്ട്രോണിക് മോഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.