ആക്സിസ് ഗ്ലോബല്‍ ആല്‍ഫ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ സെപ്റ്റംബര്‍ നാലു മുതല്‍

Posted on: September 4, 2020

കൊച്ചി:  ആക്സിസ് ഗ്ലോബല്‍ ആല്‍ഫ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ നാലു മുതല്‍ 18 വരെ നടക്കും. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി ഷ്രോഡര്‍ ഇന്റര്‍നാഷണല്‍ സെലക്ഷന്‍ ഫണ്ട് ഗ്ലോബല്‍ ഇക്വിറ്റി ആല്‍ഫയിലായിരിക്കും നിക്ഷേപിക്കുക.

രാജ്യത്തെ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ മാത്രം നിക്ഷേപിക്കുന്നതിനാല്‍ ആഗോള ഓഹരി വിപണികളിലെ 97 ശതമാനം അവസരവും നഷ്ടമാകുന്ന അവസ്ഥ മറി കടക്കാനും മികച്ച ദീര്‍ഘകാല നിക്ഷേപം സൃഷ്ടിക്കാനും ഇതു സഹായിക്കും. ആഗോള തലത്തില്‍ 35 കേന്ദ്രങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഷ്രോഡേറുമായി സഹകരിച്ചാണ് ആക്സിസ് മ്യൂചല്‍ ഫണ്ടിന്റെ ഈ പദ്ധതി.

ഷ്രോഡറിന് ആക്സിസ് അസറ്റ് മാനേജുമെന്റ് കമ്പനിയില്‍ 25 ശതമാനത്തോളം ഓഹരി വിഹിതവുമുണ്ട്. ആഗോള വിപണികളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന വിജയകരമായ രണ്ടു പദ്ധതികളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ലണ്ടനില്‍ ആസ്ഥാനമായുള്ള ഷ്രോഡര്‍ ഗ്ലോബല്‍ ഇക്വിറ്റീസ് സംഘമായിരിക്കും പദ്ധതി കൈകാര്യം ചെയ്യുന്നതെന്ന്  ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം പറഞ്ഞു. ആഗോള തലത്തിലെ നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരണം വഴി ഇന്ത്യന്‍ നിക്ഷേപകരുടെ നേട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.