കെ എഫ് സി യുടെ ലാഭം 18.37 കോടിയായി

Posted on: August 1, 2020

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാളും വര്‍ദ്ധിച്ച് 18.37 കോടി രൂപയായി . 2018 -19 സാമ്പത്തികവര്‍ഷം17.70 കോടി രൂപയായിരുന്നു ലാഭം. കൂടാതെ വായ്പ അനുവദിക്കുന്നതിനും വിതരണത്തിലും വായ്പാ ആസ്തിയുടെ വളര്‍ച്ചയുടെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.

വായ്പാ വിതരണത്തില്‍ 77.27 ശതമാനവും വായ്പ തിരിച്ചടവില്‍ 20.32 ശതമാനവും വളര്‍ച്ച നേടാന്‍ കഴിഞ്ഞു. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.85 ശതമാനം കുറഞ്ഞ് 4.74 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1.45 ശതമാനമാണ് . ക്യാപിറ്റല്‍- റിസ്‌ക് അനുപാതം 22.40 ശതമാനമായി.

ഇന്നലെ നടന്ന വാര്‍ഷിക പൊതുയോഗം കണക്കുകള്‍ അംഗീകരിച്ചു. സംസ്ഥാനത്ത് വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖല സ്ഥാപനമാണ് കെ എഫ് സി. കോവിഡ പ്രതിസന്ധി കാരണം ലാഭവിഹിതം നല്‍കേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് തീരുമാനം വന്നതിനാല്‍ ഈ വര്‍ഷത്തെ ലാഭവിഹിതം വിതരണം ചെയ്യേണ്ട എന്ന് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

TAGS: KFC |