കെ.എല്‍.എം ആക്‌സിവ തെലങ്കാനയിലേക്ക്

Posted on: July 24, 2020

കൊച്ചി : കെ. എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് തെലങ്കാനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹൈദരാബാദിലെ എല്‍.ബി.നഗര്‍, ഉപ്പല്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ബിസിനസ് ആരംഭിച്ചത്. സ്വര്‍ണവായ് പ, മണി ട്രാന്‍സ്ഫര്‍, ഫോറെക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ശാഖകളില്‍ ഒരുക്കിയിട്ടുണ്ട്.

ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വഴി ദക്ഷിണേന്ത്യ മുഴുവന്‍ സേവനം വിപുലീകരിക്കാന്‍ സാധിക്കുമെന്നും പൊതുവിപണിയിലൂടെ സമാഹരിച്ച നിക്ഷേപം പൂര്‍ണമായും സ്വര്‍ണ വായ്പയ്ക്കായി ഉപയോഗിക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ അറിയിച്ചു.