കെ. എല്‍.എം. ആക്‌സിവ കടപ്പത്ര വില്പന പൂര്‍ത്തിയാക്കി

Posted on: July 3, 2020

കൊച്ചി : കെ. എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍.സി.ഡി) ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടി.
125 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടിരുന്ന പബ്‌ളിക് ഇഷ്യു വന്‍ വിജയമായെന്ന് ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ അറിയിച്ചു.

സമാഹരിച്ച തുക പൂര്‍ണമായും സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിന് വിനിയോഗിക്കും. ശാഖകളുടെ എണ്ണം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.