സഹായമിത്ര ഗോള്‍ഡ് ലോണുമായി കെഎല്‍എം ആക്‌സിവ

Posted on: May 28, 2020

കൊച്ചി : കോവിഡ് പ്രതിസന്ധിയിലായ വ്യാപാരികള്‍ക്കു ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്‌സിവ സഹായമിത്ര ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കുന്നു. സ്വര്‍ണത്തിനു പരമാവധി മൂല്യവും ആറുമാസത്തേക്കു മിതമായ മാറ്റമില്ലാത്ത പലിശ നിരക്കും ഈ സ്‌കീമിന്റെ പ്രത്യേകതയാണ്. ഭാഗികമായും ദിവസേനയും തിരിച്ചടവിനുള്ള അവസരം ഈ പദ്ധതി വ്യാപാരികള്‍ക്കു നല്‍കുന്നു.

ഒരു വര്‍ഷം വരെ കാലാവധിയുള്ള ഗോള്‍ഡ് ലോണ്‍ ഇന്നത്തെ സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നു കരുതുന്നതായി കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റി ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ പറഞ്ഞു.