ബാങ്ക് ഓഫ് ബറോഡ ഔട്‌റീച്ച് പ്രോഗ്രാം

Posted on: May 5, 2020

കൊച്ചി : എംഎസ്എംഇ മേഖല വളരെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, രാജ്യമെമ്പാടുമുള്ള വായ്പക്കാരുമായി ബന്ധപ്പെടുന്നതിന് ബാങ്ക് ഓഫ് ബറോഡ മെഗാ എംഎസ്എംഇ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിംഗ് ഖിച്ചി നയിച്ച വെബിനാറില്‍ ബാങ്കിന്റെ ജനറല്‍ മാനേജര്‍മാര്‍, സോണല്‍ മാനേജര്‍മാര്‍, റീജനല്‍ മാനേജര്‍മാര്‍, ബ്രാഞ്ച് മാനേജര്‍മാര്‍ എസ്എഇ ലോണ്‍ ഫാക്ടറികളുടെ മേധാവികള്‍ എന്നിവരോടൊപ്പം എംഎസ്എംഇ വായ്പക്കാരും പങ്കെടുത്തു.

എംഎസ്എംഇ കടം വാങ്ങുന്നവരെ ആനുകൂല്യത്തിനായി ബാങ്ക് ലഭ്യമാക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓപ്ഷനുകളെക്കുറിച്ചും ബോധവത്കരിക്കുക എന്നതായിരുന്നു വെബിനാറിന്റെ ലക്ഷ്യം. ബാങ്ക് ഉദ്യോഗസ്ഥരെ കൂടാതെ 49,000 ഉപഭോക്താക്കളുമായി ഓണ്‍ലൈനില്‍ കണക്ട്റ്റ് ചെയ്തായിരുന്നു ഈ മെഗാ എംഎസ്എംഇ ഔട്‌റിച്ച് പ്രോഗ്രാം.

TAGS: Bank Of Baroda |