ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ വെഞ്ഞാറാമൂടില്‍ തുറന്നു

Posted on: February 24, 2020

തിരുവനന്തപുരം: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ വെഞ്ഞാറാമൂടില്‍ വാമനപുരം എം.എല്‍.എ. അഡ്വ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ബിന്ദു എടിഎം കൗണ്ടറും, മെമ്പര്‍ ആര്‍. ഉഷകുമാരി സേഫ് ഡെപ്പോസിറ്റ് ലോക്കറും, പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്ത് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കെ. സിത്താര, ബ്രാഞ്ച് മാനേജര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.