കെഎഫ്‌സി 1000 കോടി വായ്പ അനുവദിക്കും

Posted on: January 16, 2020

കൊച്ചി : ചെറുകിട വ്യവസായങ്ങള്‍ക്ക് 500 കോടി കൂടി ഈ മാസം വായ്പ നല്‍കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) അതിവേഗ അനുമതി നല്‍കുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 500 കോടി രൂപ കൂടി അനുവദിക്കും. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ അടിസ്ഥാന പലിശ നിരക്കിലും പ്രോസസിംഗ് ഫീസിലും ഇളവു വരുത്തി.

ഇക്കൊല്ലം 1500 കോടിയുടെ പുതിയ വായ്പകള്‍ നല്‍കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. 500 കോടി മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. 700 കോടിയുടെ വായ്പ അപേക്ഷകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുമുണ്ട്.

നിക്ഷേപകര്‍ അനുമതികളും ലൈസന്‍സുകളുമായി വരുന്ന മുറയ്ക്ക് വായ്പ അനുവദിക്കും. അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 9 ശതമാനം ആയി കുറയ്ക്കുകയും പ്രോസസിംഗ് ഫീസില്‍ പാതി ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.

TAGS: KFC |