ആധാര്‍ നല്‍കിയാല്‍ സ്വമേധയാ പാന്‍

Posted on: July 8, 2019

ന്യൂഡല്‍ഹി : പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വമേധയാ പാന്‍ നല്‍കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി.

ഇരു ഡേറ്റാ ബേസുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടില്ല. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ എളുപ്പമാക്കുകയും ചെയ്യും.

അസസ്‌മെന്റ് ഓഫീസര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് പാന്ഡ നല്‍കാനുള്ള അധികാരമുണ്ട്. ആധാറിന് ആവശ്യമായ വിവരങ്ങളെല്ലാം (പേര്, ജനനത്തീയതി, ലിംഗം ഫോട്ടോ, വിലാസം, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ) പാനിനും വേണം.

TAGS: Aadhar |