മ്യൂച്വല്‍ ഫണ്ട് : എച്ച് ഡി എഫ് സി ഒന്നാമത്

Posted on: January 4, 2019

ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ ഒന്നാമതായി എച്ച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്. ഐ സി ഐ സി ഐ പ്രൂഡന്‍ഷ്യലിനെ മറികടന്നാണ് രണ്ട് വര്‍ഷത്തിനു ശേഷം എച്ച് ഡി എഫ് സി ഒന്നാമതെത്തിയത്. ആസ്തി 3.35 ലക്ഷം കോടി രൂപ. ഐ സി ഐ സി ഐയുടേത് 3.08 ലക്ഷം കോടിയും. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ എച്ച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തിയില്‍ 9 ശതമാനം വര്‍ധനയുണ്ടായി.